Trending

മിൽമ പാൽ വില നാലു രൂപ വർദ്ധിപ്പിച്ചു; ജൂൺ ഒന്നു മുതൽ പ്രാബല്യത്തിൽ വരും.

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാലിന് നാല് രൂപ കൂട്ടി. ജൂൺ ഒന്നു മുതൽ വില പ്രാബല്യത്തിൽ വരും.ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. പുതിയ മാറ്റത്തോടെ മിൽമ പാലിൻ്റെ ലിറ്ററിന് ശരാശരി വില 56 രൂപയായി ഉയരും. 

പാലിന് വില കൂടുന്നതോടെ മിൽമ വിപണിയിലെത്തിക്കുന്ന തൈര്, നെയ്യ്, പേഡ അടക്കമുള്ള മറ്റ് അനുബന്ധ ഉൽപ്പന്നങ്ങൾക്കും ആനുപാതികമായി വില വർധിച്ചേക്കും.

പുതുക്കിയ വർധനപ്രകാരമുള്ള തുകയുടെ 83.75 ശതമാനം വിഹിതവും (ലിറ്ററിന് 3.33 രൂപ വീതം) കർഷകരിലേക്ക് നേരിട്ടെത്തും. ബാക്കി തുകയിൽ 6.25 @ ശതമാനം വീതം ക്ഷീര സഹകരണ സൊസൈറ്റികൾക്കും ഡീലർമാർക്കും നൽകും. 2.5 ശതമാനം മിൽമയ്ക്കും 0.75 ശതമാനം കർഷക ക്ഷേമനിധിയിലേക്കും മാറ്റിവയ്ക്കും.

Previous Post Next Post
3/TECH/col-right