Trending

നാലു ദിവസത്തിനിടയിൽ താമരശേരി യിൽ അഞ്ച് പേർക്ക് പാമ്പ് കടിയേറ്റു.

താമരശ്ശേരി: താമരശ്ശേരിയിൽ നാലു ദിവസത്തിനിടയിൽ താമരശേരി യിൽ അഞ്ച് പേർക്ക് പാമ്പ് കടിയേറ്റു. ഇന്ന് കടിയേറ്റത് കോളിക്കൽ സ്വദേശി യുവതി ക്ക്. വീട്ടുമുറ്റത്ത് വെച്ച് വിറകെടുക്കുന്നതിനിടെ കോളിക്കൽ വട്ടിക്കുന്നുമ്മൽ റസീന (43) ക്കാണ് കൈക്ക് കടിയേറ്റത്.



ഉടൻ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ ക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞ നാലു ദിവസത്തിനിടെ താമരശേരിയിൽ അഞ്ചു പേർക്കാണ്പാമ്പുകടിയേറ്റത്.ഞായറാഴ്ച താമരശ്ശേരി കാരാടിയിൽ റോഡരികിൽ വെച്ച് യുവാവിന് പാമ്പുകടിയേറ്റിരുന്നു.

തിങ്കളാഴ്ച്ച കോരങ്ങാട് വയലിൻ കളിച്ച് കൊണ്ടിരിക്കുകയായിരുന്ന 10 വയസ്സുകാരനും, തച്ചംപൊയിൽ വെച്ച് റോഡരികിൽ നിൽക്കുകയായിരുന്ന കൈയിലാണ്ടി സ്വദേശി യുവാവിനും, ഇന്നലെ വെളിമണ്ണ വെച്ച് മദ്രസ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന 5 വയസ്സുകാരിക്കുമായിരുന്നു പാമ്പുകടിയേറ്റത്.
Previous Post Next Post
3/TECH/col-right