എളേറ്റിൽ: കേരളത്തിൽ ഒരു പതിറ്റാണ്ടിന് ശേഷം പുതിയ യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നതിന്റെ ആവേശത്തിൽ സംസ്ഥാനത്തുടനീളം പ്രവർത്തകരുടെ വൻ വിജയജാഥകൾ. വി.ഡി. സതീശൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെയാണ് പ്രമുഖ കേന്ദ്രങ്ങളിൽ യു.ഡി.എഫ് പ്രവർത്തകർ ആഹ്ലാദപ്രകടനങ്ങളും ജാഥകളും സംഘടിപ്പിച്ചത്.
പുതിയ സർക്കാരിന് അഭിവാദ്യം അർപ്പിച്ചുകൊണ്ട് എളേറ്റിൽ വട്ടോളിയിൽ യു.ഡി.എഫ്. കമ്മറ്റി ആഹ്ലാദപ്രകടനം നടത്തി. കോൺഗ്രസ് കിഴക്കോത്ത് മണ്ഡലം പ്രസിഡന്റ് ഇസ്ഹാഖ് മാസ്റ്റർ, ഗഫൂർ ചളിക്കോട് എന്നിവർ സംസാരിച്ചു.
പരിപാടിക്ക് കെ.കെ അബ്ദുറഹിമാൻ മാസ്റ്റർ, മുഹമ്മദലി കുളിരാവുങ്ങൽ, പ്രിയങ്ക കരൂഞ്ഞിയിൽ, കെ. സി. ബഷീർ, മുഹ്തസിൻ എളേറ്റിൽ എന്നിവർ നേതൃത്വം നൽകി.
Tags:
ELETTIL NEWS