Trending

ഹോര്‍മുസ് കടലിടുക്ക് അടച്ചത്; വരാൻ പോകുന്നത് വൻ സാമ്പത്തിക തകർച്ച.

പശ്ചിമേഷ്യൻ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ ലോകത്തിന്റെ 'കണ്ഠനാഡി' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചത് ആഗോളതലത്തില്‍ വൻ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കും മെന്ന് വിദഗ്ധർ.

ലോകത്ത് പ്രതിദിനം ഉപയോഗിക്കുന്ന എണ്ണയുടെ അഞ്ചിലൊന്നും കടന്നുപോകുന്ന ഈ തന്ത്രപ്രധാന പാത അടഞ്ഞതോടെ ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയരുകയും വിതരണ ശൃംഖല പൂർണ്ണമായും തകരുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്.

ലോകത്തെ എണ്ണ വ്യാപാരത്തിന്റെ ഏകദേശം 20-25 ശതമാനവും നടക്കുന്നത് ഹോർമുസ് കടലിടുക്ക് വഴിയാണ്. സൗദി അറേബ്യ, ഇറാഖ്, യു എ ഇ, കുവൈത്ത്, ഖത്തർ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള എണ്ണക്കപ്പലുകള്‍ക്ക് അന്താരാഷ്ട്ര വിപണിയിലെത്താനുള്ള ഏക മാർഗ്ഗമാണിത്. 

കടലിടുക്ക് അടഞ്ഞതോടെ പ്രതിദിനം ഏകദേശം 20 ദശലക്ഷം ബാരല്‍ എണ്ണയുടെ കുറവാണ് ആഗോള വിപണിയില്‍ അനുഭവപ്പെടുന്നത്. ഇത് ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളറിനും മുകളിലേക്ക് ഉയരാൻ കാരണമായി.
Previous Post Next Post
3/TECH/col-right