കോഴിക്കോട് മെഡിക്കല്‍ കോളേജ് കെട്ടിടത്തില്‍ നിന്ന് വീണ്ടും പുക ഉയരുന്നു. സംഭവത്തെ തുടര്‍ന്ന് കെട്ടിടത്തില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്.
മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തിലെ ആറാം നില കെട്ടിടത്തില്‍ നിന്നാണ് പുക ഉയരുന്നത്.കഴിഞ്ഞ ദിവസത്തെ പൊട്ടിത്തെറി സംബന്ധിച്ച് ഇലക്‌ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് പരിശോധനയ്ക്കിടെയാണ് വീണ്ടും പുക ഉയര്‍ന്നത്.
സംഭവത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കഴിഞ്ഞ ദിവസം ഒന്ന്, രണ്ട് നിലകളില്‍ നിന്നാണ് വലിയ രീതിയില്‍ പുക ഉയര്‍ന്നത്. ഇതിന് പിന്നാലെയാണിപ്പോള്‍ ആറാം നിലയില്‍ നിന്ന് പുക ഉയര്‍ന്നത്.
നാലാം നിലയിലടക്കം ആളുകള്‍ ഉണ്ടായിരുന്നതായും പറയപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസം വലിയ അപകടമുണ്ടായശേഷം മതിയായ പരിശോധന നടത്താതെ കെട്ടിടത്തിന്‍റെ നാലാം നിലയിലടക്കം രോഗികളെ പ്രവേശിപ്പിച്ചത് അനാസ്ഥയാണെന്നും തിരക്കിട്ട് വീണ്ടും കെട്ടിടം പ്രവര്‍ത്തിപ്പിക്കാൻ നോക്കിയത് വീഴ്ചയാണെന്നുമാണ് ഉയരുന്ന ആരോപണം.
Tags:
KOZHIKODE