Trending

കോഴിക്കോട് നഗരത്തിൽ ഡാൻസാഫ് സംഘത്തിന്റെ ലഹരിവേട്ട തുടരുന്നു:നാലു ദിവസത്തിനിടെ മൂന്നുപേർ പിടിയിൽ.

കോഴിക്കോട് : കോഴിക്കോട് നഗരത്തിൽ വിവിധയിടങ്ങളിൽ നിന്നായി മൂന്നു പേരെ മയക്കമരുന്നുകളുമായി പിടികൂടി.സ്വകാര്യ ലോഡ്ജിൽ മുറിയെടുത്ത്  മയക്കുമരുന്ന് വിൽപ്പന നടത്താനായി വന്ന മലപ്പുറം സ്വദേശി എടവണ്ണപാറ ചോലയിൽ ഹൗസിൽ മുബഷീർ. കെ (33), എലത്തൂര്‍ ഭാഗത്ത് വെച്ച് ബംഗളൂരുവില്‍ നിന്നും വില്‍പനക്കായി കൊണ്ടു വന്ന 36 ഗ്രാം എം ഡി എം എ യുമായി തക്കളത്തൂര്‍ സ്വദേശി കച്ചേരി പണിക്കിയില്‍ ഹൗസില്‍ മൃദുല്‍ (37), റെയിൽവേ മേൽപ്പാലത്തിന് സമീപത്തു നിന്നും കഞ്ചാവുമായി മക്കട കള്ളിക്കണ്ടത്തിൽ ജംഷീർ (40) എന്നിവരെയാണ് നാര്‍ക്കോട്ടിക്ക് സെല്‍ അധിക ചുമതലയുള്ള അസിസ്റ്റന്റ് കമ്മീഷണര്‍ ജി ബാലചന്ദ്രന്റെ നേതൃത്വ ത്തിലുള്ള ഡാന്‍സാഫും, പോലീസും ചേര്‍ന്ന് പിടികൂടിയത്.

ബംഗളൂരുവിൽ നിന്നും കൊണ്ടുവരുന്ന  എം.ഡി.എം.എ കോഴിക്കോട് , മലപ്പുറം ഭാഗത്ത് എത്തിച്ച് ചില്ലറ വില്പന നടത്തുന്നവരിൽപ്പെട്ടവരാണിവർ.കോഴിക്കോട് സിറ്റിയിലെ  യുവാക്കളെയും , വിദ്യാർത്ഥികളെയും കേന്ദ്രീകരിച്ചാണ് ലഹരി വിൽപന നടത്തുന്നത്.ഡാൻസാഫ് സംഘത്തിൻ്റെ ഏറെ നാളത്തെ  നിരീക്ഷണത്തിലാണ് ഇവർ പിടിയിലാവുന്നത്.

മയക്കുമരുന്ന് ലോബികളെ ശക്തമായി നിരീക്ഷിക്കുന്നതിൻ്റെ ഭാഗമായി റെയിൽവെ സ്റ്റേഷൻ പരിസരം , ബസ്സ് സ്റ്റാൻ്റ് , മാളുകൾ , ലോഡ്ജ് , ബീച്ച് , അതിഥി തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ നിരീക്ഷണം ശക്തമാക്കി. പിടിയിലായ മുബഷീർ ആർക്കൊക്കെയാണ് ഇവിടെ ലഹരി മരുന്ന് കച്ചവടം ചെയ്യുന്നതെന്നും , ആരൊക്കെയാണ് ഇവരുടെ ലഹരി മാഫിയ സംഘത്തിലെ കൂട്ടാളികളെന്നും വിശദമായി പരിശോധിച്ച് പോലീസ് നായകളെയും,ഡ്രോണുകളും ഉപയോഗിച്ച് അന്വേക്ഷണം ഊർജിതമാക്കുമെന്ന് നാർക്കോട്ടിക്ക് സെൽ അധിക ചുമതലയുള്ള അസി. കമ്മീഷണർ ജി. ബാലചന്ദ്രൻ പറഞ്ഞു.
Previous Post Next Post
3/TECH/col-right