Trending

സർവ്വീസുകൾ വെട്ടിക്കുറക്കുന്നതിനെതിരെ KSRTEA (Citu ) പ്രക്ഷോഭത്തിന്.

താമരശ്ശേരി: താമരശ്ശേരി KSRTC ഡിപ്പോയിലെ സർവ്വീസുകൾ വെട്ടിക്കുറക്കുന്നതിനെതിരെ KSRTEA (Citu ) പ്രക്ഷോഭത്തിനൊരുങ്ങുന്നു. താമരശ്ശേരി യൂണിറ്റിൽ നിലവിൽ ഓപ്പറേറ്റ് ചെയ്യുന്ന 40 ഷെഡ്യൂളുകളിൽ നിന്നും 36 ആയി കുറയ്ക്കാനുള്ള മേനേജ്മെൻ്റ് നീക്കത്തിനെതിരെ CITU സമര നോട്ടീസ് നൽകി.

ഡിപ്പോയിൽ നിന്നും കോവിഡി മുമ്പെ 59 സർവീസ് ഓപ്പറേറ്റ് ചെയ്തിരുന്നത് കോവിഡിനു ശേഷം 40 സർവ്വീസുകളാണ് നടത്തുന്നത്. എന്നാൽ ഇപ്പോൾ വീണ്ടും അടിവാരം -  കോഴിക്കോട് റൂട്ടിലെ 4 സർവ്വീസുകൾ കൂടി വെട്ടിക്കുറയ്ക്കാൻ  തീരുമാനിച്ചിരിക്കയാണ്.ഡ്രൈവർമാരുടെ കുറവാണ് കാരണമായി പറയുന്നത്.  

സ്ഥാപനത്തെ സംരക്ഷിക്കാൻ അധിക സമയ ഡ്യൂട്ടിയടക്കം ചെയ്യാൻ  ജീവനക്കാർ തയ്യാറാകുമ്പോഴും  സർവീസുകൾ വെട്ടി കുറച്ച് ഡിപ്പോയെ തരംതാഴ്ത്താനുള്ള ശ്രമം അനുവദിക്കാൻ കഴിയില്ലെന്ന് KSRTEA (CITU) വ്യക്തമാക്കി. 

ഗ്യാരേജ് മേൽക്കൂരയുടെ അറ്റകുറ്റപ്പണി ഉടൻ പൂർത്തിയാക്കുക, താമരശ്ശേരി - കളിയിക്കാവിള സർവ്വീസ് കാര്യക്ഷമമാക്കുക, ആവശ്യത്തിന് ഡ്രൈവർമാരെ നിയമിച്ച് കൂടുതൽ വരുമാനം വർദ്ധിപ്പിക്കുന്നതിന് തയ്യാറാകുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു.യൂണിയൻ ജില്ലാ പ്രസിഡണ്ട് സ : സി. കെ അഷ്റഫിൻ്റെ നേതൃത്വത്തിൽ യൂണിറ്റ് ഓഫീസർക്ക് കത്ത് നൽകി. പി പി രാജാക്ഷി ,ടി വിനോദ് കുമാർ, സി പി ദിലീപ്, പി പി എം ഉനൈസ്,ടി സിറാജുദ്ദീൻ എന്നിവർ പങ്കെടുത്തു.
Previous Post Next Post
3/TECH/col-right