Trending

താമരശ്ശേരി കെ.എസ് ആർ.ടി.സി സബ് ഡിപ്പോക്ക് പുതിയ ആർ.ആർ.ടി വാഹനം അനുവദിച്ചു: ഡോ.എം.കെ മുനീർ എം.എൽ.എ.

താമരശ്ശേരി : കൊടുവള്ളി നിയോജകമണ്ഡലത്തിലെ പ്രധാനപ്പെട്ട കെ.എസ്.ആർ.ടി.സി സബ് ഡിപ്പോ ആയ താമരശ്ശേരി ഡിപ്പോക്ക് പുതിയ ആർ.ആർ.ടി  (റാപ്പിഡ് റിപ്പയർ ടീം) വാഹനം  അനുവദിച്ചതായി ഡോ. എം.കെ മുനീർ എം.എൽ.എ അറിയിച്ചു. 

പ്രധാനമായും താമരശ്ശേരി ചുരത്തിലും, രാത്രികാലങ്ങളിലും, ബസ്സുകൾ തകരാറിലായാൽ ഡിപ്പോയിൽ നിന്ന് മെക്കാനിക്കുകൾ എത്തി അത് പരിഹരിക്കേണ്ടി വരുന്നത്  പലപ്പോഴും  യാത്രക്കാർക്ക് വലിയ  സമയനഷ്ടവും പ്രയാസവും ഉണ്ടാക്കാറുണ്ട്. ഇത്  കണക്കിലെടുത്താണ്  സമയബന്ധിതമായി തകരാറ് പരിഹരിക്കുന്നതിന് ആവശ്യമായ ഉപകരണങ്ങളും, മെക്കാനിക്കും, പ്രാഥമിക ശുശ്രൂഷയും അടങ്ങിയ പുതിയ ആർ.ആർ.ടി വാഹനം അനുവദിച്ചത്. 

താമരശ്ശേരി ഡിപ്പോയുടെ സമഗ്ര വികസനവുമായി ബന്ധപ്പെട്ട് ഗതാഗത വകുപ്പ് മന്ത്രിയെ നേരിൽ കാണുകയും വിഷയവുമായി ബന്ധപ്പെട്ട് സംസാരിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് ആകെ 10 വാഹനങ്ങൾ അനുവദിച്ചതിൽ ഒന്ന് താമരശ്ശേരിക്ക് ലഭിച്ചത് എന്നും എം.എൽ.എ വ്യക്തമാക്കി.
Previous Post Next Post
3/TECH/col-right