Trending

ഉള്ളിയേരിയിൽ നിന്ന് കാണാതായ വിദ്യാർത്ഥികൾക്കായി തിരച്ചിൽ ഊർജ്ജിതം.

കോഴിക്കോട്: ഉള്ളിയേരിയിൽ നിന്നും കഴിഞ്ഞ ദിവസം കാണാതായ രണ്ട് വിദ്യാർത്ഥികളെ കണ്ടെത്താനുള്ള അന്വേഷണത്തിൽ നിർണ്ണായക പുരോഗതി. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടർ കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് കണ്ടെത്തി.കുട്ടികൾ ട്രെയിൻ മാർഗ്ഗം മംഗലാപുരത്തേക്ക് കടന്നതായാണ് പോലീസിന് ലഭിക്കുന്ന സൂചന.

​ഇക്കഴിഞ്ഞ മാർച്ച് 13 വെള്ളിയാഴ്ചയാണ് ഉള്ളിയേരി സ്വദേശികളായ രണ്ട് വിദ്യാർത്ഥികളെ കാണാതായത്. കുട്ടികളെ കാണാതായതിനെ തുടർന്ന് രക്ഷിതാക്കൾ അത്തോളി പോലീസിൽ പരാതി നൽകുകയായിരുന്നു. 

തുടർന്ന് നടത്തിയ അന്വേഷണത്തിൽ, 
കാണാതായ ദിവസം പുലർച്ചെ 4 മണിയോടെ ഇവർ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തിയതായി സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ട്.

​പുലർച്ചെ 5.30-നുള്ള ട്രെയിനിൽ ഇരുവരും മംഗലാപുരത്തേക്ക് പോയതായാണ് പോലീസിന്റെ നിഗമനം. 

അത്തോളി എസ്.എച്ച്.ഒ എം. സജീഷിന്റെ നിർദ്ദേശപ്രകാരം പോലീസ് സംഘം ഇപ്പോൾ മംഗലാപുരം കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.

​ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ദയവായി താഴെ കാണുന്ന നമ്പറുകളിലോ, അത്തോളി പോലീസ് സ്റ്റേഷനിലോ അറിയിക്കുക.

​📞 7034866295

📞 8943487876

📞 0496-2672233 (അത്തോളി പോലീസ് സ്റ്റേഷൻ)
Previous Post Next Post
3/TECH/col-right