Trending

അബുദാബിയില്‍ വാഹനപകടം: മൂന്നു സഹോദരങ്ങള്‍ ഉള്‍പ്പെടെ നാലു മലയാളികള്‍ മരിച്ചു.

അബുദാബി: അബുദാബിയിലുണ്ടായ വാഹനാപകടത്തില്‍ സഹോദരങ്ങളായ മൂന്നു കുട്ടികള്‍ ഉള്‍പ്പെടെ നാലു മലയാളികള്‍ മരണപ്പെട്ടു. കോഴിക്കോട് കിഴിശ്ശേരി സ്വദേശി അബ്ദുല്‍ ലത്തീഫിന്റെയും, വടകര കുന്നുമ്മക്കര സ്വദേശിനി റുക്‌സാനയുടെയും മൂന്നു മക്കളും ഇവരുടെ വീട്ടുജോലിക്കാരിയായ മലപ്പുറം ജില്ലയിലെ ചമ്രവട്ടം സ്വദേശി ബുഷറയുമാണ് മരണപ്പെട്ടത്. 

അബുദാബിയിലെ പടിഞ്ഞാറന്‍ പ്രവിശ്യയായ ലിവയില്‍ നടക്കുന്ന ലിവ ഫെസ്റ്റിന് പോയി മടങ്ങുന്ന വഴിയില്‍ ഷഹാമക്കു സമീപമാണ് അപകടം സംഭവിച്ചത്. സഹോദരങ്ങളായ അഷാസ് (14) അമ്മാര്‍ (12) അ യാഷ്(5) എന്നിവരാണ് മരിച്ച കുട്ടികള്‍. ഇവരുടെ മറ്റു രണ്ടു സഹോദരങ്ങള്‍ അബുദാബി ഷഖ്ബൂത്ത് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്.

അപകടത്തില്‍ പരുക്കേറ്റ ഇവരുടെ മാതാപിതാക്കളായ അബ്ദുല്‍ ലത്തീഫിന്റെയും, റുക്‌സാനയുടെയും പരുക്ക് ഗുരുതരമല്ല.മരിച്ച കുട്ടികളുടെ മയ്യിത്തുകള്‍ ബനിയാസ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്യും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായശേ ഷം ചെമ്രവട്ടം സ്വദേശിനി ബുഷറയുടെ മയ്യിത്ത് നാട്ടില്‍ കൊണ്ടുപോയി മറവ് ചെയ്യും.
Previous Post Next Post
3/TECH/col-right