എളേറ്റിൽ: കിഴക്കോത്ത് ഗ്രാമപഞ്ചാത്തിലെ ഒന്നാം വാർഡിൽ (എളേറ്റിൽ) സ്ത്രീ സുരക്ഷാ പദ്ധതിയുടെ അപേക്ഷ സമർപ്പണത്തിനായ് സൗജന്യ ഓൺലൈൻ രജിസ്‌ട്രേഷൻ ക്യാമ്പൊരുക്കി.
വാർഡ് മെമ്പർ വി.എം മനോജ് സി. എസ്. സി. കിഴക്കോത്തിൻ്റെ സഹകരണത്തോടെയാണ് എളേറ്റിൽ സ്കോപ് ഓഡിറ്റോറിയത്തിൽ ക്യാമ്പ് സംഘടിപ്പിച്ചത്.ക്യാമ്പിൽ ധാരാളം പേർ പങ്കെടുത്തു.
കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ.സി ഉസ്സയിൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. ക്യാമ്പിന് അബ്ദു റഹിമാൻ മാസ്റ്റർ, ഇസ്ഹാക്ക് മാസ്റ്റർ, ഫസലു റഹ്‌മാൻ , അശോകൻ, ഷിഫ കാദർ, ഹാജറ, ഹഫ്‌സത്ത്, ഭാഗ്യനാഥ് എന്നിവർ നേതൃത്വം നൽകി.
Tags:
ELETTIL NEWS