മടവൂർ:എസ് ടി യു മടവൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന എസ് ടി യു സ്ഥാപക ദിനാചരണവും സീതീ സാഹിബ് അനുസ്മരണവും എസ് ടി യു ദേശീയ പ്രസിഡണ്ട് അഹമ്മദ് കുട്ടി ഉണ്ണികുളം ഉദ്ഘാടനം ചെയ്തു. പിസി മുഹമ്മദ് ആരാമ്പ്രം അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ് ടി യു ജില്ലാ പ്രസിഡണ്ട് എൻ കെ സി ബഷീർ മുഖ്യപ്രഭാഷണം നടത്തി.
മുനീർ പുതുക്കുടി,ഹമീദ് മടവൂർ, ആമിന മുഹമ്മദ് പി സി,ഷക്കീല ബഷീർ, പൂളക്കാടി മുഹമ്മദ്, എരേക്കൽ ഇബ്രാഹിം,കുറ്റിയൊങ്ങൽ അസീസ്, സി. കെ ഷെറീന,സലിം ആരാമ്പ്രം എന്നിവർ സംസാരിച്ചു.
സിദ്ധീഖലി മടവൂർ സ്വാഗതവും, പുതുശ്ശേരിമ്മൽ ബുഷ്റ നന്ദിയും പറഞ്ഞു.
Tags:
MADAVOOR