Trending

മാവേലി സ്റ്റോർ അടച്ചുപൂട്ടാനുള്ള ശ്രമത്തിനെതിരെ സായാഹ്ന ധർണ്ണ നടത്തി.

എളേറ്റിൽ:എളേറ്റിൽ വട്ടോളിയിൽ കഴിഞ്ഞ 20 വർഷക്കാലമായി  പ്രവർത്തിച്ചു വരുന്ന കേരളാ സർക്കാർ സപ്ലൈ കോയുടെ കീഴിലുള്ള സബ്സിഡി വിതരണകേന്ദ്രമായ മാവേലി സ്റ്റോർ അടച്ചു പൂട്ടാനുള്ള തീരുമാനത്തിൽ നിന്നും പിൻതിരിയണമെന്നും, മറ്റൊരു  കെട്ടിടം കണ്ടെത്താൻ പഞ്ചായത്ത് ഭരണസമിതിയുടെ ഉത്തരവാദിത്തം നിറവേറ്റണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സി പി ഐ (എം) എളേറ്റിൽ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന ധർണ്ണ സി പി ഐ (എം) താമരശ്ശേരി ഏരിയാ സെക്രട്ടറി കെ ബാബു ഉദ്ഘാടനം ചെയ്തു . 

പി സുധാകരൻ  അധ്യക്ഷത വഹിച്ചു. സി. പി. ഐ (എം) ഏരിയാ കമ്മറ്റി അംഗം എൻ.കെ.സുരേഷ് , കെ.എം. ആഷിഖ് റഹ്മാൻ, കെ ദാസൻ എന്നിവർ സംസാരിച്ചു. 

വി.പി.സുൽഫിക്കർ സ്വാഗതവും, കെ. ലോഹിതാക്ഷൻ നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right