പൂനൂർ :സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മത്തിന് തെരഞ്ഞെടുക്കപ്പെട്ട ബാലുശ്ശേരി മണ്ഡലത്തിലെ ഹാജിമാര്‍ക്കുള്ള രണ്ടാം ഘട്ട ഹജ്ജ് സാങ്കേതിക പരിശീലന ക്ലാസ്സ് പൂനൂർ വ്യാപാര ഭവനിൽ നടന്നു.ജില്ലാ പഞ്ചായത്ത് അംഗം നാസർ എസ്റ്റേറ്റ് മുക്ക്
ഉദ്ഘാടനം ചെയ്തു.ജില്ലാ ട്രെയിനിംഗ് ഓർഗനൈസർ നൗഫൽ മങ്ങാട് അധ്യക്ഷത വഹിച്ചു.
ഉണ്ണികുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം കെ നിജിൽ രാജ് മുഖ്യാതിഥിയായി. പൂനൂർ ടൗൺ ജുമാ മസ്ജിദ് ഇമാം അബ്ദുല്ല സഖാഫി പ്രാർഥനനടത്തി.സംസ്ഥാന ഹജ്ജ് കമ്മിറ്റി ഫാക്കൽറ്റിയുപി അബ്ദുൽ ഹമീദ് മാസ്റ്റർ സാങ്കേതിക പരിശീലന ക്ലാസിന് നേതൃത്വം നൽകി. ഹാജിമാർക്ക് വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനക്ക് പ്രൊഫ. അവേലത്ത് അബ്ദുസ്സബൂർ തങ്ങൾ നേതൃത്വം നൽകി.
വ്യാപാരി വ്യവസായി ഏകോപനസമിതി പൂനൂർ യൂണിറ്റ് പ്രസിഡണ്ട് സി കെ അബ്ദുൽ അസീസ് ഹാജി, ജനറൽ സെക്രട്ടറി മുനവ്വർ അബൂബക്കർ , ടി സുബൈർ പൂനൂർ, റഫീക് മാസ്റ്റർ കരിയാത്തൻകാവ്,ഡോ.അബ്ദുസ്സമദ് നടുവണ്ണൂർ, ജംഷാദ് എളേറ്റിൽവട്ടോളി,അബ്ദുല്ലത്തീഫ് വാവാട്, പി ടി.അബൂബക്കർ എന്നിവർ സംബന്ധിച്ചു.
ഇ അഹമ്മദ് മാസ്റ്റർ കൂനഞ്ചേരി
സ്വാഗതവും, അബ്ദുൽ ജലീൽ അഹ്സനി കാന്തപുരം നന്ദിയും പറഞ്ഞു.
Tags:
POONOOR