പൂനൂര്‍ : ജില്ലാ സ്കൂള്‍ കലോല്‍സവത്തിലും ബാലുശ്ശേരി സബ്ജില്ലയില്‍ നടന്ന വിവിധ മേളകളിലും മികച്ച പ്രകടനം കാഴ്ച വെച്ച് സ്കൂളിന്‍റെയും നാടിന്‍റെയും അഭിമാനമായി മാറിയ വിദ്യാര്‍ത്ഥികളെ മങ്ങാട് എ യു പി സ്കൂളില്‍ ആദരിക്കുന്നു.
അനുമോദന സംഗമവും ഫസ്റ്റ് എയ്ഡ് കിറ്റ് , ലൈബ്രറി പുസ്തകങ്ങള്‍ സ്വീകരിക്കലും ഇന്ന് രാവിലെ പത്ത് മണിക്ക് അഡ്വ: കെ എം സച്ചിന്‍ ദേവ് എം എല്‍ എ ഉദ്ഘാടനം ചെയ്യും.ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ഇന്ദിര ഏറാടിയില്‍ മുഖ്യാതിഥിയായി പങ്കെടുക്കും.
പി ടി എ പ്രസിഡന്‍റ് നൗഫല്‍ മങ്ങാട് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ഖൈറുന്നിസ റഹീം , സ്കൂള്‍ മാനേജര്‍ എന്‍ ആര്‍ അബ്ദുല്‍ നാസര്‍ എന്നിവര്‍ ആശംസകള്‍ അറിയിക്കും.പ്രധാന അധ്യാപിക കെ എന്‍ ജമീല ടീച്ചര്‍ സ്വാഗതവും,സ്റ്റാഫ് സെക്രട്ടറി ഖമറുല്‍ ഇസ്ലാം മാസ്റ്റര്‍ നന്ദിയും രേഖപ്പെടുത്തും.
Tags:
EDUCATION