കുട്ടമ്പൂർ: കുട്ടമ്പൂർ Mec-7 യൂണിറ്റ് ആരംഭിച്ചതിന്റെ ഇരുന്നൂറാം ദിനാഘോഷം കെങ്കേമമായി. 160 ആളുകൾ അണിനിരന്ന നിത്യ വ്യായാമ പരിശീലനത്തിന് സോണൽ കോഡിനേറ്റർ നിയാസ് ഏകരൂൽ നേതൃത്വം നൽകി.
ഇരുന്നൂറാം ദിന ആഘോഷ പരിപാടികൾ യൂണിറ്റ് പ്രസിഡണ്ട് ഒ കെ ലോഹിതക്ഷന്റെ അധ്യക്ഷതയിൽ Mec-7 ജില്ലാ കോഡിനേറ്റർ എൻ കെ മുഹമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.മികച്ച രീതിയിൽ കുട്ടമ്പൂർ Mec-7 യൂണിറ്റിന് നേതൃത്വം നൽകുന്ന സെന്റർ കോഡിനേറ്റർ ഷുക്കൂർ മാസ്റ്റർക്കുള്ള ഉപഹാരം ചടങ്ങിൽ വെച്ച് എൻ കെ മുഹമ്മദ് മാസ്റ്റർ കൈമാറി.
ഏരിയ കോഡിനേറ്റർ ഷംസീർ പാലങ്ങാട്, പൂനൂർ ഏരിയ കോഡിനേറ്റർ ബുഷ്റ ടീച്ചർ,സെന്റർ കോഡിനേറ്റർ മാരായ ഷുക്കൂർ മാസ്റ്റർ, ശാദിയ മിന്നത്ത് എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്നു സംസാരിച്ചു.
ട്രെയിനർമാരായ അബ്ദുള്ള മാസ്റ്റർ, ഇഖ്ബാൽ മാസ്റ്റർ, സത്യനാഥൻ, വിനീഷ് എന്നിവരും സംബന്ധിച്ചു.യൂണിറ്റ് സെക്രട്ടറി ബഷീർ മണ്ടയാട്ട് സ്വാഗതവും, വനിതാ വിംഗ് പ്രസിഡണ്ട് രമണി നന്ദിയും പറഞ്ഞു.
Tags:
NANMINDA