എളേറ്റിൽ:എളേറ്റിൽ ജി.എം. യു.പി. സ്കൂളിൽ അധ്യാപക ദിനം സമുചിതമായി ആഘോഷിച്ചു.മുൻ പ്രധാനാധ്യാപകൻ എം. അബ്ദുൽ ഷുക്കൂർ ഹെഡ്മാസ്റ്റർ എം. വി. അനിൽകുമാർ , സീനിയർ അധ്യാപിക പി.സി. സുബൈദ എന്നിവരെ സ്റ്റാഫ് കൗൺസിലിൻ്റെ നേതൃത്വത്തിൽ ആദരിച്ചു.
പി ടി എ പ്രസിഡണ്ട് എൻ. കെ. മനോജ് എസ്. ആർ. ജി. കൺവീനർമാരായ
ടി പി സിജില, സി. സുൽഫത്ത്, ഒ.പി. അഹമ്മദ് കോയ എന്നിവർ ആശംസകളർപ്പിച്ചു.സീനിയർ അസിസ്റ്റൻ്റ് എം. ടി അബ്ദുസ്സലീം അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി വി.സി. അബ്ദുറഹിമാൻ സ്വാഗതവും, എൻ.പി . മുഹമ്മദ് നന്ദിയും പറഞ്ഞു.
Tags:
ELETTIL NEWS