Trending

അധ്യാപക സംഗമം നടത്തി.

കുട്ടമ്പൂർ : കുട്ടമ്പൂർ ദേശീയ വായനശാല&ഗ്രന് ഥാലയ ത്തിന്റെ ആഭിമുഖ്യത്തിൽ അദ്ധ്യാപക സംഗമം നടത്തി. വായനശാല പ്രഡിഡന്റ് കെ സുരേന്ദ്രന്റെ അധ്യക്ഷതയിൽ ശ്രീ. രഘുനാഥ്‌ (റിട്ടയേർഡ് ഡി ഇ ഒ ) ഉദ്ഘാടനം നിർവഹിച്ചു.

വാർഡ് മെമ്പർ ഷംന ടീച്ചർ, പാലങ്ങാട് എ എം എൽ പി സ്കൂൾ ഹെഡ്മിസ്ട്രെസ് ബിന്ദു ടീച്ചർ എന്നിവർ ആശംസകൾ നേർന്നു.സി.മാധവൻ, തറുവായിക്കുട്ടി , സത്യൻ, അബ്ദുൽ ഹഖ്,ഷിജി,ആസിഫ്, ഇക്ബാൽ, വിനോദ് പാലങ്ങാട് എന്നീ അധ്യാപകർ അനുഭവങ്ങൾ പങ്കുവച്ചു.

താനക്കണ്ടി ഹസ്സൻ മാസ്റ്റർ  രചിച്ച മൂന്ന് പുസ്തകങ്ങൾ വായനശാലക്ക് കൈമാറി. കൊളക്കാട്ടുകണ്ടി ലൈല ടീച്ചറിൽ നിന്നും വായനശാല സെക്രട്ടറി ഏറ്റുവാങ്ങി. വായനശാല സെക്രട്ടറി എം അബ്ദുൽ ഷുക്കൂർ സ്വാഗതവും ജോയിന്റ് സെക്രട്ടറി വാസുദേവൻ നന്ദിയും രേഖപ്പെടുത്തി.
Previous Post Next Post
3/TECH/col-right