Trending

അധ്യാപക ദിനം ആചരിച്ചു.

എളേറ്റിൽ:മർകസ് വാലി പബ്ലിക് സ്കൂളിൽ ദേശീയ അധ്യാപക ദിനം ആവേശപൂർവം ആചരിച്ചു. തലശ്ശേരി പോയനാട് സ്കൂളിൽ നിന്ന് ദീർഘകാലത്തെ അധ്യാപനത്തിന് ശേഷം വിരമിച്ച കെ കെ മുഹമ്മദ്‌ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.

അധ്യാപന കാലത്തെ അമൂല്യമായ അനുഭവങ്ങൾ അദ്ദേഹം വിദ്യാർത്ഥികളുമായി പങ്കുവെച്ചു.  അധ്യാപകർക്കു കൂടി പുതിയ ഊർജം പകരുന്നതായിരുന്നു ആ വാക്കുകൾ. പ്രിൻസിപ്പൽ മൊയ്‌തീൻ സാർ അധ്യക്ഷം വഹിച്ചു. സ്കൂൾ ലീഡർ ടി പി ഫാത്തിമ നവാൽ സ്വാഗതം പറഞ്ഞു.
Previous Post Next Post
3/TECH/col-right