Trending

വില്ലേജ് ഓഫീസറെയും ജീവനക്കാരെയും തടഞ്ഞ സംഭവത്തിൽ പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണം:സി.പി.ഐ (എം)

എളേറ്റിൽ:റവന്യൂ കുടിശ്ശിക പിരിക്കുന്നതിനായെത്തിയ കിഴക്കോത്ത് വില്ലേജ് ഓഫീസറെയും ജീവനക്കാരെയും ആവിലോറ തൻ്റെ വീട് പരിസരത്ത് തടയുകയും, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും അപമര്യാദയായി പെരുമാറുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തിൽ പ്രതിയെ ഉടൻ അറസ്റ്റ് ചെയ്ത് നിയമ നടപടി സ്വീകരിക്കണമെന്ന് സി പി ഐ (എം) എളേറ്റിൽ ലോക്കൽ കമ്മറ്റി ആവശ്യപ്പെട്ടു.

യോഗത്തിൽ കെ ലോഹിതാക്ഷൻ അധ്യക്ഷനായിരുന്നു  എൻ കെ സുരേഷ്, പി സുധാകരൻ കെ ദാസൻ എന്നിവർ സംസാരിച്ചു വിപി സുൽഫിക്കർ സ്വാഗതവും കെ ദിജേഷ് നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right