എളേറ്റിൽ:കിഴക്കോത്ത് വില്ലേജ് ഓഫീസറുടെ വ്യാജ പരാതിയിൽ ആവിലോറ പാറക്കൽ സ്വദേശിയും വൈറ്റ് ഗാർഡ് അംഗവുമായ സിദ്ദീഖിനെയും കണ്ടാലറിയാവുന്ന ഇരുപതോളം അയൽവാസികൾക്ക് എതിരെയും കള്ളക്കേസെടുത്ത നടപടിയിലും,വില്ലേജ് ഓഫീസിൽ നിന്ന് ലഭിക്കേണ്ട സർട്ടിഫിക്കറ്റുകൾ സമയബന്ധിതമായി നൽകാതെ സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന സമീപനത്തിലും പ്രതിഷേധിച്ച് കിഴക്കോത്ത് പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി വില്ലേജ് ഓഫീസിനു മുന്നിൽ ധർണ്ണ സംഘടിപ്പിച്ചു.
പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് എം.എ ഗഫൂർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.യൂത്ത് ലീഗ് പ്രസിഡണ്ട് സൈദ്.വി.കെ.അധ്യക്ഷത വഹിച്ചു.വ്യാജ പരാതി പിൻവലിക്കണം എന്നും,അല്ലാത്ത പക്ഷം ശക്തമായ സമരങ്ങളുമായി യൂത്ത് ലീഗ് മുന്നോട്ട് പോകുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി.
മണ്ഡലം യൂത്ത്ലീഗ് ജനറൽ സെക്രട്ടറി എം.നസീഫ് മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി അർഷദ് കിഴക്കോത്ത്, നൗഷാദ് പന്നൂർ, മജീദ് കെ.കെ, ജുനൈദ് കൈവെലികടവ്, വി.പി അഷ്റഫ് പന്നൂർ,
റിഷാം ഭാവി, ഫസലു എളേറ്റിൽ,
ഹനീഫ കച്ചേരിമുക്ക്, മിസ്ബഹ് കൈവെലിക്കടവ്, പി.സി ഗഫൂർ,ഇർഷാദ് പന്നൂർ, അജ്മൽ റോഷൻ, ജാഫർ കൈവേലി കടവ്,ഷാനവാസ് ആവിലോറ എന്നിവർ സംസാരിച്ചു.
പഞ്ചായത്ത് യൂത്ത് ലീഗ് ജന.സെക്രട്ടറി
എം.കെ.സി അബ്ദുറഹ്മാൻ സ്വാഗതവും,മുഹമ്മദലി ഈസ്റ്റ് കിഴക്കോത്ത് നന്ദിയും പറഞ്ഞു.
Tags:
ELETTIL NEWS