താമരശ്ശേരി:കിഴക്കോത്ത് വില്ലേജ് ഓഫീസറുടെയും ജീവനക്കാരുടെയും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും അ പമര്യാദയായി പെരുമാറുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തിൽ താമരശ്ശേരി താലൂക്ക് സ്റ്റാഫ് കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ കിഴക്കോത്ത് വില്ലേജ് പരിസരത്ത് പ്രതിഷേധ കൂട്ടായ്മയും പ്രകടനവും നടത്തി.
പ്രതിഷേധ കൂട്ടായ്മ സ്റ്റാഫ് കൗൺസിൽ പ്രസിഡൻ്റ് നിസാമുദ്ധീൻ അരയാറ്റുമണ്ണിൽ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് കൗൺസിൽ ജോയിൻ്റ് സെക്രട്ടറി സി.ധന്യ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ടി.എം.സജീന്ദ്രൻ, എം.സുബീഷ്, കെ.സുധീര, വി.പ്രതീഷ്കുമാർ, മുൻ വില്ലേജ് ഓഫീസർ വി.ബഷീർ എന്നിവർ സംസാരിച്ചു.
ഔദ്യോഗിക കൃത്യനിർവഹണത്തിന് വന്ന വില്ലേജ് ഓഫീസറെയും സംഘത്തെയും ആൾക്കൂട്ടത്തെ വിളിച്ചുവരുത്തി കൃത്യനിർവഹണം തടസ്സപ്പെടുത്താൻ ശ്രമിച്ചതും, ഭീഷണിപ്പെടുത്തിയതും അങ്ങേയറ്റം അപലപനീയമാമാണെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുത്ത് മാതൃകാപരമായി ശിക്ഷ ഉറപ്പാക്കണമെന്നും ജീവനക്കാർ ആവശ്യപ്പെട്ടു.
സ്റ്റാഫ് കൗൺസിൽ സെക്രട്ടറി ടി.സുബൈർ സ്വാഗതവും, വൈസ്പ്രസിഡൻ്റ് ജൂബി ജോസഫ് നന്ദിയും അറിയിച്ചു.

Tags:
KODUVALLY