താമരശേരി: തലാസീമിയ രോഗം ബാധിച്ച് മരണത്തെ മുഖാമുഖം കണ്ട് വീടിന്റെ അകത്തളത്തിൽ ശയ്യാവലംമ്പിയായി കഴിയാൻ വിധിക്കപ്പെട്ടതായിരുന്നു തച്ചംപൊയിൽ പള്ളിപ്പുറം വാടിക്കൽ അബ്ദുൽ ഖാദർ റൈഹാനത്ത് ദമ്പതികളുടെ മൂത്ത മകൻ18 കാരനായ മുഹമ്മദ് അഫീഫിന്റെ ബാല്യം.
എന്നാൽ കക്ഷിരാഷ്ട്രീയ ഭേദമന്യേ നാട്ടുകാർ ഒത്തുചേർന്ന് സി.പിഅബ്ദുൽഖാദർ ചെയർമാനും, മുഹമ്മദ്
വാടിക്കൽകൺവീനറും,കിഴക്കേകണ്ടി അബ്ദുള്ള ട്രഷറ റുമായി രൂപീകരിച്ച ചികിത്സ സഹായ കമ്മിറ്റിയിലൂടെ നാട്ടിലും മറുനാട്ടിലുമുള്ളഅഭ്യുദയകാംക്ഷികളായ സഹോദരങ്ങളുടെ നിർലോഭമായ സഹായ സഹകരണത്താൽ ആധുനിക വൈദ്യശാസ്ത്രത്തിലെ നൂതന ചികിത്സാ സംവിധാനം വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ ലഭ്യമാക്കുവാൻ കഴിഞ്ഞതോടെ അഫീഫിന്റെ ആരോഗ്യസ്ഥിതിയിൽ പടിപടിയായുള്ള മാറ്റങ്ങൾ കണ്ടു തുടങ്ങി.
ചികിത്സ മാത്രം പോരാ തന്റെ സമപ്രായക്കാരോടൊപ്പം കളിചിരികളിൽ ഏർപ്പെടാനും നാടിനെയും നാട്ടുകാരെയും കാണാനുള്ള അവസരവും ഒരുക്കി മാനസിക ഉന്മേഷം കൈവരിക്കുവാനുള്ള പദ്ധതിയും ആവിഷ്കരിക്കണമെന്ന് നിർദ്ദേശം പരിഗണിച്ചാണ് ഒരു ഇലക്ട്രിക് വീൽ ചെയർ സംഘടിപ്പിച്ചു കൊടുക്കണമെന്ന് നാട്ടുകാർ ആലോചിച്ചത്.
രോഗവും ചികിത്സയുമായി വീട്ടിനകത്ത് തന്നെ കഴിയേണ്ടി വന്ന അഫീഫിനെ സംബന്ധിച്ചിടത്തോളം പുറം ലോകത്തേക്ക് ഇറങ്ങുക എന്നത് ജീവിതത്തിലെ ഏറ്റവുംനിറമുള്ളആഗ്രഹവുമായിരുന്നു. ഡോക്ടറുടെ നിർദ്ദേശത്തോട് ക്രിയാത്മകമായി പ്രതികരിച്ച അഭ്യുദയകാംക്ഷികളായ മൂന്നു യുവാക്കൾ ഇലക്ട്രിക്കൽ വീൽചെയറിന് ആവശ്യമായ ചെലവ് വഹിക്കാമെന്ന് ഏറ്റത് നാട്ടുകാർ അത്യാഹ്ലാദപൂർവ്വമാണ് വരവേറ്റത്.
താമരശേരി ഗ്രാമപഞ്ചായത്ത് അംഗം സി.പി റംല ഖാദർ , ലത്തീഫ് തച്ചംപൊയിൽ,സി.പി അബ്ദുൽ ഖാദർ, വി.സി ആലി ഹാജി, ആഫീഫ് ചികിത്സ കമ്മിറ്റി കോഡിനേറ്റർ ഇ.കെ ഷക്കീർ, കെ. കെ അബ്ദുല്ല,താമരശേരി ഗ്ലോബൽ കെ.എം.സി.സി ജനറൽ സെക്രട്ടറിബഷീർതാമരശേരി,പി.സി.ഇസ്മായിൽ,സി.എൽ.ടിസിദ്ദീഖ് , പിനൗഷാദ്,സി.പി
ഹിഷാം,വി.കെഅബ്ദുറഹിമാൻ,അബ്ദുൽ ഖാദർ വാടിക്കൽ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
Tags:
THAMARASSERY