താമരശ്ശേരി: കുട്ടമ്പൂർ ദാറുൽ ഹിദായ ഇസ്ലാമിക്ക് അക്കാദമിയുടെ ദശവാർഷിക മഹാ സമ്മേളന പ്രചരണ യാത്രക്ക് തച്ചംപൊയിലിൽ പ്രൗഢമായ സ്വീകരണം നൽകി.പ്രചരണ ക്യാമ്പയിൻ്റെ ഭാഗമായി നടന്ന പള്ളിപ്പുറം ഖബർസ്ഥാൻ സിയാറത്തിൽ സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ, സയ്യിദ് അഷ്റഫ് തങ്ങൾ എന്നിവരുടെ ധന്യമായ സാന്നിധ്യത്തിൽ ദാറുൽ ഹിദായ പ്രിൻസിപ്പൾ ഇബ്രാഹിം ഫൈസി കുട്ടമ്പൂർ പ്രാർത്ഥന നിർവ്വഹിച്ചു.
ജൂണ് ഒന്നു മുതൽ ഡിസംബർ 31 വരെ ആറ് മാസ കാലത്തോളം നീണ്ടുനിൽക്കുന്ന വൈവിദ്യമായ പരിപാടികളോടെ നടത്തപ്പെടുന്ന ദശ വാർഷികത്തിൻ്റെ പ്രചരണ യാത്രക്ക് നേതൃത്വം നൽകിയെത്തിയ മുഹമ്മദ് മാസ്റ്റർ,വി കെ റഷീദ് മാസ്റ്റർ,
കെ പി മൊയ്‌ദീൻ കോയ ഹാജി,
റഷീദ് ആറങ്ങാട്,പി സി മുഹമ്മദ് തുടങ്ങിയ ദാറുൽ ഹിദായ ഭാരവാഹികളെയും വിദ്യാർത്ഥികളെയും എൻ.പി മുഹമ്മദലി മാസ്റ്റർ, ഹാജി എൻ.കെ ഖാദർ മാസ്റ്റർ,എൻ.പി ഇബ്രാഹിം, ഫസൽ തച്ചംപൊയിൽ, നദീർ അലി,നാസർ ബാവി , മുഹമ്മദ് തടായിൽ, സഹദ്, ഇർഷാദ്,റഫീഖ് താമരശ്ശേരി
ടി പി ഷമീർ ,എ.കെ അസീസ് തുടങ്ങിയ എസ്.വൈ.എസ് പള്ളിപ്പുറം മഹല്ല് കമ്മറ്റിയുടയും എസ്.കെ.എസ്.എസ്.എഫ് തച്ചംപൊയിൽ യൂണിറ്റ് കമ്മറ്റിയുടെയും നേതാക്കളും പ്രവർത്തകരും ചേർന്ന് സ്വീകരിച്ചു.
പ്രദേശത്തെ ദീനി സ്നേഹികളായ പ്രമുഖരും, നാട്ടുകാരും ഭക്തി നിർഭരമായ പ്രാർത്ഥന സംഗമത്തിലും അനുബന്ധ ചടങ്ങുകളിലും പങ്കെടുത്തു.
ഹൃദ്യമായ സ്വീകരണത്തിന് ദാറുൽ ഹിദായ ഭാരവാഹികൾ നന്ദി പറഞ്ഞു.
Tags:
THAMARASSERY