കാക്കൂർ: മകനെ കഴുത്തുഞെരിച്ച് കൊന്ന കേസിൽ അമ്മ അറസ്റ്റിൽ. കാക്കൂർ രാമല്ലൂരിലായിരുന്നു ദാരുണമായ സംഭവം നടന്നത്. രാമല്ലൂർ പുന്നശ്ശേരി കോട്ടയിൽ ബിജീഷിൻ്റെ മകൻ നന്ദ ഹർഷൻ(6) ആണ് കൊല്ലപ്പെട്ടത്.
മകനെ കൊലപ്പെടുത്തിയ വിവരം അമ്മ അനു തന്നെ പൊലീസ് കണ്‍ട്രോള്‍ റൂമിൽ വിളിച്ച് വിവരം അറിയിച്ചത്. അനുവിന് മാനസിക പ്രശ്നങ്ങളുള്ളതായി പൊലീസ് പറയുന്നു. കാക്കൂർ സരസ്വതി വിദ്യാമന്ദിറിലെ യുകെജി വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ട നന്ദ ഹർഷിൻ.
ശനിയാഴ്ച രാവിലെ ഭർത്താവ് ബിജീഷ് ജോലിക്ക് പോയ ശേഷമായിരുന്നു കൊലപാതകം നടന്നത്. സംഭവത്തിൽ കേസടുത്ത കാക്കൂർ പോലീസ് അനുവിനെ കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
ബിഎൻഎസ് ജുവനൈൽ ജസ്റ്റിസ് (കുട്ടികളുടെ പരിചരണവും സംരക്ഷണവും) നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ എന്നിവ പ്രകാരം പോലീസ് കൊലപാതകക്കുറ്റം രജിസ്റ്റർ ചെയ്തിട്ടുണ്ട്.