Trending

എൻ കെ അഹമ്മദ് മാസ്റ്ററെ ആദരിച്ചു.

എളേറ്റിൽ : പ്രായം പഠനത്തിന് തടസ്സമല്ലെന്ന് തെളിയിച്ചു കൊണ്ട് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് മലയാളത്തിൽ എം എ യും ഭാരതിയാർ യൂണിവേഴ്സിറ്റിയിൽ നിന്ന് സൈക്കോളജിയിൽ എം എസ് സി ബിരുദവും നേടി നാടിന് അഭിമാനമായ എൻ കെ അഹമ്മദ് മാസ്റ്ററെ ഒഴലക്കുന്ന് ഇസ്ലാമിക്‌ സെന്റർ ആദരിച്ചു.

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് അറബി സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം, ബി എഡ്, സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്‌, നാഷണൽ എലിജിബിലിറ്റി ടെസ്റ്റ്‌, പോസ്റ്റ്‌ ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ  എന്നിവ പാസായ അഹമ്മദ് മാസ്റ്റർ അധ്യാപകനായി വിരമിച്ചതാണ്.  

കേരള സ്കൂൾ ടെക്സ്റ്റ്‌ ബുക്ക് സമിതി അംഗം,  കേരള അറബിക് ടീച്ചേർസ് ഫെഡറേഷൻ ജില്ലാ സെക്രട്ടറി, ക്വാളിറ്റി ഇമ്പ്രൂവ്മെന്റ് പ്രോഗ്രാം മെമ്പർ, പഞ്ചായത്ത്‌ ആസൂത്രണ സമിതി അംഗം, എസ് ആർ ജി, ഡി ആർ ജി, ഗവൺമെൻ്റ് ടീച്ചേഴ്‌സ് റിസോർസ് ആർ പി എന്നീ നിലകളിൽ പ്രവർത്തിച്ചു.

സമസ്ത വിദ്യാഭ്യാസ ബോർഡ് അൽബിർ സംസ്ഥാന ഇൻസ്‌പെക്ടർ, സിജി കൊടുവള്ളി ചാപ്റ്റർ പ്രസിഡന്റ്‌, കേരള മാപ്പിള കലാ അക്കാദമി കൊടുവള്ളി സോൺ ട്രഷറർ, സിജി ഫെസിലിറ്റേറ്റർ, ഫോർ ഫ്യൂച്ചർ, ട്രെൻഡ് അഡ്വാൻസ്ഡ് ട്രൈനർ, അൽബിർ ഫാക്കൽറ്റി, ടീച്ചർ ട്രൈനർ, ലൈഫ് സ്കിൽ കോച്ച്,   മൊട്ടിവേറ്റർ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.

ഷാജഹാന്റെ വെള്ളി നാണയം, എലിസബത്ത് - ജോർജ് കിങ്ങ്, നൈസാം നാണയങ്ങൾ, കുതിരപ്പൈസ, കാളപ്പൈസ, ദേവ നാഗരി ലിപിയിൽ എഴുതിയ നാണയം, ആദ്യത്തെ ഒറ്റ രൂപ, ഇത് വരെ പുറത്തിറങ്ങിയ എഴുപതിൽ അധികം മോഡൽ ഒറ്റ രൂപ നാണയം, കമ്മറബിൾ നാണയങ്ങൾ, ഒരു പൈസ മുതൽ പത്തു രൂപ വരെ അമ്പത് വർഷത്തെ നാണയങ്ങൾ വർഷാടിസ്ഥാനത്തിൽ ക്രമീകരിച്ചതുൾപ്പെടെ അറുപതിൽ അധികം രാജ്യങ്ങളുടെ നാണയം,  ഇന്ത്യയിൽ നിലവിൽ ഉള്ളതും ഇല്ലാത്തതുമായ കറൻസികൾ ഉൾപ്പെടെ   നാല്പതിൽ അധികം രാജ്യങ്ങളുടെ കറൻസികൾ, വിഷയാടിസ്ഥാനത്തിൽ ക്രമീകരിച്ച ആയിരത്തിലധികം സ്റ്റാമ്പുകൾ, ഫസ്റ്റ് ഡേ കവറുകൾ, ഏറ്റവും ചെറിയ ഖുർആൻ, പഴയ കാല പോസ്റ്റൽ കാർഡുകൾ, മറ്റ് വിവിധ ഇനം കാർഡുകൾ തുടങ്ങി അഹമ്മദിന്റെ ശേഖരം സമ്പന്നമാണ്. അപൂർവ ഗ്രന്ഥങ്ങൾ ഉൾകൊള്ളുന്ന രണ്ടായിരത്തിൽ കൂടുതൽ പുസ്തകങ്ങളുള്ള ലൈബ്രറി സ്വന്തമായുണ്ട്.

ഇരുപത്തിഅഞ്ചു വർഷത്തിൽ അധികമായി കേരള സ്കൂൾ കലോത്സവം, സി ബി എസ് ഇ സഹോദയ, കുസാറ്റ്,  കേരള, കാലിക്കറ്റ് സർവകലാശാല സോൺ ഇന്റർ സോൺ മത്സരങ്ങൾ,അറബിക് കോളേജ് - ഇസ്ലാമിക മത്സരങ്ങൾ എന്നിവയിൽ  വിധി കർത്താവാണ്. മോയിൻ കുട്ടി വൈദ്യർ സ്മാരകത്തിൽ നിന്നുൾപ്പെടെ അനേകം ശില്പശാല സർട്ടിഫിക്കറ്റുകൾ ലഭിച്ചിട്ടുണ്ട്.  മൂന്ന് വർഷമായി മാപ്പിള കലകളെക്കുറിച്ച് ഗവേഷണം നടത്തുന്ന മാസ്റ്റർ നാട്ടിലെ മത സാമൂഹ്യ സാംസ്‌കാരിക രംഗത്തു നിറ സാന്നിധ്യമാണ്. ഇപ്പോഴും പുതിയ കോഴ്‌സുകൾ പഠിച്ചു കൊണ്ടിരിക്കുന്നു. മക്കളുടെ പഠന കാര്യത്തിലും മാസ്റ്റർ ശ്രദ്ധാലുവാണ്. മകൾ ഡോക്ടറും മകനും ഭാര്യയും അമേരിക്കയിലെ  കാലിഫോണിയയിൽ പി എച് ഡി ചെയ്യുന്നവരും മറ്റൊരു മകൻ എ.ഐ എമ്പഡഡ് എഞ്ചിനീയറുമാണ്.
Previous Post Next Post
3/TECH/col-right