എളേറ്റിൽ:എളേറ്റിൽ പ്രവാസി കൂട്ടായ്മ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ പ്രവാസി കുടുംബത്തിലെ കുട്ടികളെ അവാർഡ് നൽകി ആദരിച്ചു. കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജിദത് പരിപാടി ഉദ്ഘാടനം ചെയ്തു.അലി അക്ബർ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ പ്രമുഖ സാഹിത്യകാരനും, രചയിതാവുമായ സലാം വാട്ടോളി കുട്ടികളോട് സംബന്ധിച്ചു.വാർഡ് മെമ്പർ മുഹമ്മദ് അലി, ഇബ്രാഹിം എളേറ്റിൽ, സുഹൈൽ കെ.പി,എളേറ്റിൽ ഹോസ്പിറ്റൽ എച്.ആർ. മാനേജർ ഫായിസ് എന്നിവർ ആശംസകൾ അർപ്പിച്ചു.
ജനറൽ സെക്രട്ടറി മുഹമ്മദ് എ. ടി. സ്വാഗതവും, ഓർഗനൈസിങ് സെക്രട്ടറി ഷമീർ കെ.വി. നന്ദിയും പറഞ്ഞു.
Tags:
ELETTIL NEWS