നരിക്കുനി: നരിക്കുനി ഗ്രാമപഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടന്നു. പഞ്ചായത്ത് ഓപ്പൺ സ്റ്റേജിൽ ഇന്ന് രാവിലെ 10 മണിക്ക് നടന്ന ചടങ്ങിൽ പ്രായം കൂടിയ അംഗമായ പതിനഞ്ചാം വാർഡ് മെമ്പർ ഗിരിജ ചന്ദ്രശേഖർ ആദ്യം സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. വരണാധികാരി സത്യവാചകം ചൊല്ലിക്കൊടുത്തു.
തുടർന്ന് മറ്റ് 16 അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തുടർന്ന് റംല ടീച്ചർ, പിസി ജലീൽ, ജസീല മജീദ്, സികെ സലീം, നിഷ, രതീഷ്, സിപി ലൈല, ഷരീഫ് ടിസി, ജഗജീവൻ, സഫീന ബഷീർ, അപർണ ഷൈജു, ഷേർലി പയ്യടി, സുനിൽ കുമാർ, ഫമിത ഗഫൂർ, അപർണ നടുവിലെടത്ത്, ജൗഹർ പൂമംഗലം എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്.
വരണാധികാരി അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് സെക്രട്ടറി സ്വാഗതവും, അഡീഷണൽ സെക്രട്ടറി നന്ദിയും പറഞ്ഞു.
Tags:
NARIKKUNI