എളേറ്റിൽ: കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടന്നു.
പന്നൂർ ഹയർ സെക്കന്ററി സ്കൂളിൽ നടന്ന ചടങ്ങിൽ പ്രായം കൂടിയ അംഗം പതിനഞ്ചാം (15) വാർഡ് മെമ്പർ പങ്കജാക്ഷൻ.ടി. എം. ആദ്യം സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. റിട്ടേർണിംഗ് ഓഫീസർ അബ്ദുൽ ഖാദർ സത്യവാചകം ചൊല്ലിക്കൊടുത്തു.
തുടർന്ന് മറ്റ് അംഗങ്ങളായ വി.എം. മനോജ് (1), അയ്യൂബ് പൂക്കോട്ട് (2), കെ. കെ. ജബ്ബാർ മാസ്റ്റർ (3), കെ. കെ. ഉനൈസത്ത് (4), മെഹബൂബ് (5), പ്രിയങ്ക കരൂഞ്ഞിയിൽ (6), റംല മുഹമ്മദലി കുളിരാവുങ്ങൽ (7), ഷബീറ അഷ്കർ (8), കാദർ മാസ്റ്റർ (9), ഉമ്മർ ഷഫീക്ക് (10), ബേബി (11), ജസീറ മുഹമ്മദലി (12), ഹൈറുന്നിസ (13), ഹഫ്സത്ത് പുറായിൽ (14), ജെസിയ ടീച്ചർ (16), ഇന്ദു സനിത് (17), ശ്യാമള രവീന്ദ്രൻ (18), ജാഫർ അഷ്റഫ് (19), സുബൈർ മാസ്റ്റർ (20) എന്നിവർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
റിട്ടേർണിംഗ് ഓഫീസർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് സെക്രട്ടറി ആദർശ്. കെ. സ്വാഗതം പറഞ്ഞു. തുടർന്ന് പുതിയ അംഗങ്ങൾ ബോർഡ് മീറ്റിംഗ് നടത്തി.
Tags:
ELETTIL NEWS