Trending

എളേറ്റിൽ സ്വദേശിനി ട്രൈയിൻ തട്ടി മരിച്ചു.

എളേറ്റിൽ: എളേറ്റിൽ വട്ടോളി ആശാരി തൊടികയിൽ സുലൈഖ (57) ആണ് കൊയിലാണ്ടി നന്തിയിൽ വെച്ച് റയിൽ പാളം മുറിച്ചു കടക്കുന്നതിനിടെ ഇന്ന് ഉച്ചക്ക് 12 മണിയോടെ ട്രയിൻ തട്ടി മരിച്ചത്. നന്തി ദാറുസ്സലാം കോളേജിൽ  പ്രാർത്ഥനാ ചടങ്ങിൽ പങ്കെടുക്കാനായി പോയതായിരുന്നു. 

(ട്രെയിൻ തട്ടിയിട്ടില്ല എന്നും, ട്രെയിനിന്റെ കാറ്റേറ്റ് വീണ് കാൽ മുറിഞ്ഞു ചോരവാർന്നു മരണപ്പെട്ടു എന്നുമറിയുന്നു.)

ഭർത്താവ്: പരേതനായ ഉസയിൻ. മക്കൾ: നൗഫൽ, നസീദ. മരുമക്കൾ: റൈഹാനത്ത്, സുബൈർ. 

താമരശ്ശേരി ചുങ്കം ശിഫാ മെഡിക്കൽസ് ഉടമ ജമാലിൻ്റെ സഹോദരിയാണ്. 

പോലീസ് സംഭവ സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ആശുപത്രിയിലേയ്ക്ക് മാറ്റി.

മയ്യിത്ത് നിസ്ക്കാരം നാളെ (ഞായർ) ഉച്ചയ്ക്ക് 1 മണിക്ക്  കണ്ണിററമാക്കിൽ ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right