Trending

സാഹിത്യോത്സവ് സമാപിച്ചു:കണ്ണിറ്റമാക്കിൽ ജേതാക്കൾ

എളേറ്റിൽ : എസ് എസ് എഫ് എളേറ്റിൽ സെക്ടർ സാഹിത്യോത്സവ് സമാപിച്ചു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി തറോൽ യൂണിറ്റിൽ വെച്ച് നടന്ന സാഹിത്യോത്സവിൽ കണ്ണിറ്റമാക്കിൽ, എളേറ്റിൽ ടൗൺ, തറോൽ എന്നീ യൂണിറ്റുകൾ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി.

രാവിലെ നടന്ന ഉദ്ഘാടന സംഗമത്തിൽ കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് വി.കെ അബ്ദുറഹ്മാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് കോഴിക്കോട് ജില്ലാ സെക്രട്ടറി ഹഖീം സിദ്ധീഖി സന്ദേശ പ്രഭാഷണം നടത്തി. സമാപന സംഗമം ജാബിർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് കോഴിക്കോട് ജില്ലാ സെക്രട്ടറി കബീർ മാസ്റ്റർ വിജയികളെ പ്രഖ്യാപിച്ചു. 

മുസ്‌ലിം ജമാഅത് സോൺ വൈസ് പ്രസിഡന്റ് മുഹമ്മദ് സഅദി ട്രോഫി വിതരണം നടത്തി. ഹിദാഷ് അലി സ്വാഗതം റാഷിദ് തറോൽ നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right