Trending

പൊന്നോണത്തെ വരവേൽക്കാൻ പച്ചക്കറി - പൂകൃഷി പദ്ധതി ഉദ്ഘാടനം

പന്നിക്കോട്ടൂർ: ഓണത്തെ വരവേൽക്കുന്നതിന് വേണ്ടി നരിക്കുനി ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി നടപ്പാക്കുന്ന മഴക്കാല പച്ചക്കറി- പൂ കൃഷി പദ്ധതിയുടെ വാഡ്തല ഉദ്ഘാടനം പന്നിക്കോട്ടൂരിലെ മുണ്ടപ്പിലാക്കിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജവഹർ പൂമംഗലം നിർവഹിച്ചു. 

തൊഴിലുറപ്പ് തൊഴിലാളികൾ തന്നെ കൃഷിക്കാരാവുന്ന പദ്ധതിയിൽ  നിലമൊരുക്കുന്നതിനും മറ്റ് കൃഷിപ്പണികൾക്കും തൊഴിലുറപ്പിലൂടെ തന്നെ വേതനം ലഭ്യമാവുകയും ചെയ്യും. കൃഷി ഇറക്കുന്നതിന് ആവശ്യമായ പച്ചക്കറി ചെണ്ടുമല്ലി തൈകളും വളവും അനുബന്ധ കാര്യങ്ങളും വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി നൽകും. 

വാഡ് മെമ്പർ ജസില മജീദ് അധ്യക്ഷയായി. നരിക്കുനി കൃഷി ഓഫിസർ അനുശ്രീ, അസിസ്റ്റന്റ് കൃഷി ഓഫീസർ ഷറീന, കൃഷി അസിസ്റ്റന്റ് ഷാജ്കുമാർ, തൊഴിലുറപ്പ് തൊഴിലാളികൾ  എന്നിവർ പങ്കെടുത്തു.
Previous Post Next Post
3/TECH/col-right