എളേറ്റിൽ:എളേറ്റിൽ വട്ടോളി ചെറ്റക്കടവിൽ കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തിനടുത്തുള്ള വളവിൽ അപകടം തുടർക്കഥയാവുന്നു.ഇന്നലെ രണ്ടു ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു പരിക്കേറ്റവർ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.പൂനൂർ ഭാഗത്തു നിന്നും വന്ന ബൈക്കും, എളേറ്റിൽ വട്ടോളി ഭാഗത്തു നിന്നും വരികയായിരുന്ന മറ്റൊരു ബൈക്കുമായാണ് കൂട്ടിയിടിച്ചത്.
ഈ വളവിൽ അപകടങ്ങൾ സ്ഥിരമായി മാറിക്കൊണ്ടിരിക്കുകയാണ്. എതിർ ദിശയിൽ നിന്നും വരുന്ന വാഹനങ്ങളെ കാണാൻ സാധിക്കാത്തത് കൊണ്ടും, ജൽ ജീവൻ പദ്ധതിക്ക് പൈപ്പ് സ്ഥാപിക്കുന്നതിനായി റോഡിൽ
കുഴിയെടുത്തത് വേണ്ട രീതിയിൽ അറ്റകുറ്റപ്പണി എടുക്കാത്തതു കാരണം റോഡ് സൈഡിൽ കുഴി രൂപപ്പെട്ടതും,കല്ലുകൾ പൊങ്ങി നിൽക്കുന്നതും കാരണമാണ് അപകടങ്ങൾ സംഭവിക്കുന്നതെന്ന് നാട്ടുകാർ അഭിപ്രായപ്പെട്ടു.
ബന്ധപ്പെട്ട അധികാരികൾ ഇതിനുള്ള പരിഹാരം ഉടൻ കണ്ടില്ലെങ്കിൽ ഇനിയും കൂടുതൽ അപകടം ഉണ്ടാകാൻ സാധ്യതയുണ്ട്.
ഈയാഴ്ചയിൽ ഇവിടെ അഞ്ചാമത്തെ അപകടമാണ് ഇന്നലെയുണ്ടായത്.