Trending

എൽ എസ് എസ് ജേതാക്കൾക്ക് അനുമോദനം.

പൂനൂർ:പൂനൂർ ജി എം എൽ പി സ്കൂളിൽ ഈ വർഷം എൽഎസ്എസ് നേടിയ വിദ്യാർത്ഥികളെ വീടുകളിൽ സന്ദർശിച്ച് അനുമോദിച്ചു.പഠനപ്രവർത്തനങ്ങളിൽ മികച്ച പിന്തുണ നൽകിയ രക്ഷിതാക്കളെയും പ്രത്യേകം അഭിനന്ദനമറിയിച്ചു.

എൽ.എസ്.എസ് പരീക്ഷയിൽ ചരിത്ര വിജയമാണ് ഇത്തവണ സ്കൂൾ നേടിയത്.14 പേർക്കാണ് ഈ വർഷം സ്കോളർഷിപ്പ് നേടാൻ കഴിഞ്ഞത്. ഈ നേട്ടത്തോടെ ഉണ്ണികുളം പഞ്ചായത്തിൽ ഒന്നാം സ്ഥാനത്തും ബാലുശ്ശേരി സബ്ജില്ലയിൽ രണ്ടാം സ്ഥാനത്തും എത്താൻ വിദ്യാലയത്തിനു സാധിച്ചു.

ജേതാക്കളെ പി.ടി.എ,എം.പി. ടി.എ,എസ്.എം.സി കമ്മിറ്റികൾ അഭിനന്ദിച്ചു.ഗൃഹസന്ദർശനത്തിൽ ഹെഡ്മാസ്റ്ററും സഹാധ്യാപകരും പങ്കെടുത്തു.
Previous Post Next Post
3/TECH/col-right