Trending

ഹജ്ജ് 2024 രണ്ടാം ഘട്ട സാങ്കേതിക പഠന ക്ലാസ് സംസ്ഥാന തല ഉദ്ഘാടനം.

കൊടുവള്ളി:ഈ വര്‍ഷത്തെ പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിന് സംസ്ഥാന ഹജ്ജ് കമ്മറ്റി മുഖേന തെരഞ്ഞെടുക്കപ്പെട്ട ഹാജിമാര്‍ക്കുള്ള രണ്ടാം ഘട്ട സാങ്കേതിക പഠന ക്ലാസിന്‍റെ സംസ്ഥാന തല ഉദ്ഘാടനം കൊടുവള്ളി കെ എം ഒ ഓഡിറ്റോറിയത്തില്‍  സംസ്ഥാന ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി  നിര്‍വ്വഹിച്ചു.ഡോ : എം കെ മുനീര്‍  എം എല്‍ എ അധ്യക്ഷത വഹിച്ചു.അഡ്വ : പി ടി എ റഹീം  എം എല്‍ എ മുഖ്യാതിഥിയായി.

ഹജ്ജ് കമ്മറ്റി അംഗങ്ങളായ ഉമര്‍ ഫൈസി മുക്കം ,  ഡോ : ഐ പി അബ്ദുസ്സലാം , ഹജ്ജ് കമ്മിറ്റി അസി : സെക്രട്ടറി  എന്‍ മുഹമ്മദലി മാസ്റ്റര്‍  , വായോളി മുഹമ്മദ് മാസ്റ്റര്‍ , കോതൂര്‍ മുഹമ്മദ് മാസ്റ്റര്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു.കോഴിക്കോട് ജില്ലാ ഹജ്ജ് ട്രൈനിംഗ് ഓര്‍ഗനൈസര്‍ നൗഫല്‍ മങ്ങാട് സ്വാഗതവും,  എന്‍ പി സൈതലവി നന്ദിയും പറഞ്ഞു.

കൊടുവള്ളി നിയോജക മണ്ഡലത്തില്‍ നിന്നും ഈ വര്‍ഷത്തെ  ഹജ്ജ് കര്‍മ്മത്തിന്  തെരഞ്ഞെടുക്കപ്പെട്ട  എഴുന്നൂറോളം ഹാജിമാര്‍ ക്ലാസില്‍ പങ്കെടുത്തു.
Previous Post Next Post
3/TECH/col-right