പൂനൂർ:ഉണ്ണികുളം കാന്തപുരം പ്രദേശത്ത് അതിപുരാതന കുടുംബമായ ആപ്പാടൻ കണ്ടി തറവാട്ടിലെ പഴയ തലമുറയും പുതിയ തലമുറയും കോരങ്ങാട് എം.പി.ഹാളിൽ ഒന്നിച്ചപ്പോൾ തലമുറകളുടെ സംഗമ വേദിയായി.
പൗരാണിക കുടുംബത്തിലെ കാരണവർ മർഹൂം ആവുലൻ മുസ്‌ലിയാർ - കുഞ്ഞാച്ചബീ ദമ്പതികളുടെ പരമ്പരയിലുള്ള ആപ്പാടൻകണ്ടി,മുണ്ടക്കൽ,കാരക്കുന്നുമ്മൽ,ഒറുവിങ്ങര,ചളിക്കോട് എന്നിവിടങ്ങളിലായി താമസിക്കുന്നവരുടെ സന്താന പരമ്പരകളിലെ ആയിരത്തോളം പേരാണ് ഒരു ദിനം പൂർണമായി കുടുംബ ബന്ധം ഊട്ടിയുറപ്പിക്കാൻ ഒത്തുകൂടിയത്.
രാവിലെ മുതൽ വിവിധ സെഷനുകളായി നടന്ന പരിപാടി പ്രശസ്ത മാപ്പിളപ്പാട്ട് ഗവേഷകൻ ഫൈസൽ എളേറ്റിൽ ഉദ്ഘാടനം ചെയ്തു.കെ. അബൂബക്കർ ഹാജി അധ്യക്ഷത വഹിച്ചു.കുടുംബസംഗമത്തിനായി പുറത്തിറങ്ങിയ "മധുരിക്കും ഓർമ്മകൾ" സപ്ലിമെന്റ് വാർഡ് മെമ്പർ കെ. അബ്ദുള്ള മാസ്റ്റർ പ്രകാശനം ചെയ്തു. 'ജീവിതശൈലി രോഗങ്ങളും നിവാരണവും' എന്ന വിഷയത്തിൽ ഡോ. ഖലീൽ ഷംറാസും, 'കുടുംബത്തിന്റെ കെട്ടുറപ്പ് കെട്ടഴിയുമ്പോൾ' എന്ന വിഷയത്തിൽ ഷാഹിദ് എളേറ്റിലും ക്ലാസുകൾ നയിച്ചു.
തുടർന്ന് കുടുംബവീടുകൾക്കുള്ള ഉപഹാരസമർപ്പണം, മുതിർന്നവരെ ആദരിക്കൽ,കുടുംബം പരിചയപ്പെടുത്തൽ,കുട്ടികളുടെ കലാപരിപാടികൾ എന്നിവ അരങ്ങേറി .
സംഗമത്തിന് ജനറൽ കൺവീനർ എം.എ.മദനി സ്വാഗതവും, പി.എം.എ.റഹീം നന്ദിയും പറഞ്ഞു.
Tags:
POONOOR