കൊണ്ടോട്ടി : സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷം ഹജ്ജിന് പോകുന്നവരുടെ മൂന്നാം ഗഡു അടക്കേണ്ട സമയപരിധി മേയ് നാല് വരെ നീട്ടി. അപേക്ഷകർ രേഖപ്പെടുത്തിയ ഹജ്ജ് എംബാർക്കേഷൻ പോയന്റ് അടിസ്ഥാനത്തിലാണ് ബാക്കി തുക അടക്കേണ്ടത്.
തീർഥാടകർ കവർ നമ്പർ ഉപയോഗിച്ച് ഹജ്ജ് കമ്മിറ്റി വെബ്സൈറ്റ് പരിശോധിച്ചാൽ അടക്കേണ്ട തുക സംബന്ധിച്ച വിവരങ്ങൾ ലഭിക്കും.
Tags:
KERALA