Trending

മദ്രസ്സാ പ്രവേശനോത്സവം സംഘടിപ്പിച്ചു.

എളേറ്റിൽ: ഹയർ സെക്കൻററി നിലവാരത്തിലേക്ക് ഉയർന്ന കാഞ്ഞിരമുക്ക് ഹിദായത്തു സ്വിബിയാൻ ഹയർ സെക്കൻ്ററി മദ്രസ്സയിലേക്ക്  പുതിയതായി പ്രവേശനം നേടിയ കുട്ടികൾക്കായി പ്രവേശനോത്സവം സംഘടിപ്പിച്ചു. വർണ്ണാഭമായ ചടങ്ങിൽ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി ഉസ്താദുമാർ സ്വീകരിച്ചു.

പൊതു പരീക്ഷകളിൽ 100 ശതമാനം വിജയം ഈ വർഷവും  ആവർത്തിച്ച മദ്രസ്സ ഈ വർഷം പ്ലസ് -ടു ക്ലാസ്സുകൾ കൂടി ആരംഭിച്ചതിനാൽ ഹയർ സെക്കൻററി നിലവാരത്തിലേക്ക് ഉയർന്നതിൻ്റെ സന്തോഷത്തിലുമാണ്.  സമസ്ത പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും ചടങ്ങിൽ വെച്ച് ആദരിച്ചു.
PTA പ്രസിഡൻ്റ് ആർ.കെ സാജിദ് അധ്യക്ഷത വഹിച്ചു. ഷബീറലി അശ്അരി ഉദ്ഘാടനം ചെയ്തു.

മഹല്ല് പ്രസിഡൻ്റ് കണ്ണഞ്ചേരി അബ്ദുറഹിമാൻ, വർക്കിംഗ് പ്രസിഡൻ്റ് പി.മൊയതിൻ കോയ മാസ്റ്റർ, സെക്രട്ടറി സമദ് ഹാജി തുടങ്ങിയവർ വിദ്യാർത്ഥികളെ ആദരിച്ചു. സദർ ഉസ്താദ് മുഹമ്മദ് ഷഫീഖ് ഹസനി സ്വാഗതവും അശിയാന അഹമ്മദ് കുട്ടി നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right