കൊടുവള്ളി: മൂന്ന് ദിവസം തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുമ്പിൽ നടക്കുന്ന എസ് ടി യു സമര സംഗമത്തിൽ കൊടുവള്ളി മണ്ഡലത്തിൽ നിന്നും പങ്കെടുക്കുന്ന സമരഭടന്മാർക്ക് കൊടുവള്ളി മണ്ഡലം എസ് ടി യു കമ്മിറ്റി നൽകിയ യാത്രയയപ്പ് പരിപാടി മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ സെക്രട്ടറി എപി മജീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
മണ്ഡലം ജനറൽ സെക്രട്ടറി സിദ്ധിഖലി മടവൂർ സ്വാഗതവും മണ്ഡലം പ്രസിഡണ്ട് അബ്ദുസ്സലാം കൊടുവള്ളി അധ്യക്ഷത വഹിക്കുകയും ചെയ്ത ചടങ്ങിൽ ജില്ലാ സെക്രട്ടറി പിസി മുഹമ്മദ്. മണ്ഡലം ഭാരവാഹികളായ ഹംസക്കുട്ടി താമരശ്ശേരി. ഷബ്ന കൊടുവള്ളി. വിവിധ ഫെഡറേഷൻ ഭാരവാഹികളായ ഹമീദ് മടവൂർ. ജമീല ചെമ്പറ്റെരി. സുലൈമാൻ താമരശ്ശേരി. സത്താർ ഓമശ്ശേരി. കെ കെ മജീദ്. ലൈസകട്ടിപ്പാറ. നിസാർ നെല്ലാംങ്കണ്ടി. അഷ്റഫ് കരുവൻപൊയിൽ. ഹഫ്സത്ത്. നഫീസ. ഷമീന തുടങ്ങിയവർ ആശംസ അർപ്പിച്ച് സംസാരിക്കുകയും ചെയ്തു
Tags:
KODUVALLY