കൂട്ടായ്മ കേരളം സംഗമം കോഴിക്കോട് സ്പാൻ ഹോട്ടലിൽ വച്ച് നടന്നു.പരിപാടി സംഗമം കൂട്ടായ്മ അഡ്മിൻ സുഹറ മാങ്കാവ് ഉദ്ഘാടനം ചെയ്തു.ഷംസുദ്ദീൻ കൊടുവള്ളി അധ്യക്ഷത വഹിച്ച ചടങ്ങിൽ തസ്മീർ സായീസ്,വനജ കണ്ണൂർ എന്നിവർ സംസാരിച്ചു.
കമലേഷ് കടലുണ്ടി സ്വാഗതവും പ്രബീഷ് ബാലുശ്ശേരി നന്ദിയും പറഞ്ഞു.
ഭാരവാഹികളായി അഹമ്മദ് (മുഖ്യ രക്ഷാധികാരി),തസ്മീർ സായീസ് (പ്രസിഡൻ്റ്) കമലേഷ് കടലുണ്ടി(വൈസ് :പ്രസിഡൻ്റ് ),ഷംസുദീൻ കൊടുവള്ളി (സിക്രട്ടറി), പ്രബീഷ് ബാലുശ്ശേരി, വനജ കണ്ണൂർ (ജോ.സിക്രട്ടറിമാർ),
സുഹറ മാങ്കാവ് (ട്രഷറർ) എന്നിവരെ യോഗം തിരഞ്ഞെടുത്തു.
Tags:
KOZHIKODE