Trending

ചേളന്നൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ റിസോർസ് സെന്റർ പ്രവർത്തനം ആരംഭിച്ചു.

കിലയുടെ നേതൃത്വത്തിൽ, കേന്ദ്രാവിഷ്കൃത പദ്ധതിയായ രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാൻ (ആർ.ജി.എസ്.എ) ഭാഗമായി കേരളത്തിലെ മുഴുവൻ ബ്ലോക്ക്‌ പഞ്ചായത്തുകളിലും ബ്ലോക്ക്‌ പഞ്ചായത്ത്‌ റിസോഴ്സ് സെന്റർ ( ബി.പി.ആർ.സി ) രൂപീകരിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് ചേളന്നൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ റിസോർസ് സെന്റർ കാക്കൂർ സർവീസ് കോഓപ്പറേറ്റീവ് ബാങ്ക് കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു.

റിസോർസ് സെന്ററിന്റെ ഉദ്ഘാടനം  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിൽ കുമാർ കെ പി നിർവഹിച്ചു. തുടർന്ന് നടന്ന യോഗത്തിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌  വൈ. പ്രസിഡന്റ് ഷിഹാന രാരപ്പൻക്കണ്ടി  അധ്യക്ഷത വഹിച്ചു. ജനകീയസൂത്രണം കില ജില്ല ഫെസിലിറ്റേറ്റർ പ്രമോദ്കുമാർ പി. ജി. റിസോർസ് സെന്ററിന്റെ ഉദ്ദേശ ലക്ഷ്യങ്ങളെ പറ്റി വിശദീകരിച്ചു.

ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത്‌ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹരിദാസൻ ഈച്ചരോത്ത്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി  സുജ അശോകൻ, ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ  മോഹനൻ വേലൻക്കണ്ടി, കാക്കൂർ വാർഡ് മെമ്പർ സിദ്ദി ക്ക് വാലത്തിൽ, ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത്‌ സെക്രട്ടറി ബിജിൻ. പി. ജേക്കബ്, കാക്കൂർ അസിസ്റ്റന്റ് സെക്രട്ടറി സിന്ധു വി, കാക്കൂർ പഞ്ചായത്ത്‌ ആസൂത്രണസമിതി അംഗം ദേവാനന്ദ്, കാക്കൂർ സർവീസ് കോഓപ്പറേറ്റീവ് ബാങ്ക് വൈസ് പ്രസിഡന്റ്‌ ലോഹിതാക്ഷൻ, സെക്രട്ടറി സുജേഷ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനതല കില റിസോർസ് പേഴ്സൺമാർ, വിവിധ മിഷൻ ആർ പി മാർ എന്നിവർ പങ്കെടുത്തു. 

കിലയുടെ കൂടി സംയുക്തമായ ഇടപെടലുകളുടെ അടിസ്ഥാനത്തിൽ പ്രാവർത്തികമായ ഈ ബ്ലോക്ക്‌ റിസോർസ് സെന്ററിൽ പഞ്ചായത്തുകളുടെ വകുപ്പുതല പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു കൊണ്ടുള്ള ആർ.ജി.എസ്.എ ബ്ലോക്ക്‌ പ്രോഗ്രാം മാനേജ്മെന്റ് യൂണിറ്റ്, എംപ്ലോയ്ബിലിറ്റി സെന്റർ, ബ്ലോക്ക്‌ ഇൻഫർമേഷൻ സെന്റർ, തൊഴിൽ സഭ ഏകോപനം, കുടുംബശ്രീ, മാലിന്യനിർമാർജ്ജന പ്രവർത്തനങ്ങൾ തുടങ്ങിയ വിവിധ മിഷൻ പ്രവർത്തനങ്ങൾ ഉൾപ്പെടുന്നു .
Previous Post Next Post
3/TECH/col-right