കൊടുവള്ളി: മാനിപുരത്ത് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കോളേജ് വിദ്യാർത്ഥിനി മരിച്ചു.മാമ്പറ്റ കെഎംസിടി കോളജ് വിദ്യാർത്ഥിനി ഫാത്തിമ മിൻസിയയാണ് മരിച്ചത്.
താമരശ്ശേരി ചുങ്കം സ്വദേശിയാണ്. ഇന്നലെ രാവിലെ ഓമശ്ശേരി മാനിപുരത്ത് വച്ചായിരുന്നു അപകടം ഉണ്ടായത്. അപകടത്തില്‍ പൂനൂര്‍ സ്വദേശി ഫിദ ഫര്‍സാന പരിക്കേറ്റ് ചികിത്സയിലാണ്.ഇരുവരും മാമ്പററ കെ എം സി ടി കോളേജ് വിദ്യാർത്ഥിനികളാണ്.
എതിര്‍ ദിശയിലെത്തിയ കാറില്‍ തട്ടി വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച സ്കൂട്ടര്‍ സ്വകാര്യ ബസിന് മുന്നിലേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഫാത്തിമ മിൻസിയയെയും ഫിദ ഫര്‍സാനയെയും ഉടൻ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
എന്നാല്‍ ഓമശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് ഫാത്തിമ മിൻസിയ മരിച്ചത്.മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറും.
മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 5.30 ന് കെടവൂർ ജുമാ മസ്ജിദിൽ.
Tags:
OBITUARY