Trending

മുഹബ്ബത്തേ സഫർ സ്നേഹ യാത്ര.

സൗത്ത് കൊടുവള്ളി : ഞാണ്ടാടിക്കുനി മഹല്ല് കമ്മിറ്റി നാട്ടിലെ പ്രായമായവരെ ഉൾപ്പെടുത്തി കൊണ്ട് ആത്മീയതയും ഉല്ലാസതയും നിറഞ്ഞ സ്നേഹയാത്ര നടത്തി.അകലാപ്പുഴ ബോട്ട് സവാരി, പാറപ്പള്ളി മഖാം സിയാറത്ത്, കാപ്പാട് ബീച്ച്, വരക്കൽ മഖാം, മടവൂർ മഖാം എന്നീ സ്ഥലങ്ങളിലേക്കായിരുന്നു യാത്ര.

ജീവിതത്തിന്റെ സായാഹ്നം ആനന്ദകരമാക്കാൻ സാധിച്ചതിന്റെ സന്തോഷത്തോട് കൂടിയാണ് മുതിർന്നവർ യാത്ര കഴിഞ്ഞു വീട്ടിലേക്ക് മടങ്ങിയത്. മഹല്ല് പ്രസിഡന്റ്‌ വായോളി മുഹമ്മദ്‌ മാസ്റ്റർ, സെക്രട്ടറി പി സി അഹമ്മദ് കുട്ടി മാസ്റ്റർ, ഖാളി അബ്ദുൽ കരീം ബാഖവി, ഉമ്മർ മാസ്റ്റർ, സാജിദ് പി സി,ഷബീർ ഓ പി,മഹബൂബ് കെ, സലാം, നാസർ, സൈതൂട്ടി എന്നിവർ യാത്രക്ക് നേതൃത്വം നൽകി.
Previous Post Next Post
3/TECH/col-right