പരപ്പന്‍പോയില്‍ : പരപ്പന്‍പോയില്‍ - പുന്നശ്ശേരി റോഡ് നവീകരണം നീളുന്നത് ഈ വഴി യാത്ര ചെയ്യുന്നവര്‍ക്ക് ദുരിതമാവുകയാണ്.നിലവില്‍ ഡ്രൈനേജുകളില്ലാത്ത റോഡില്‍ മഴ പെയ്യുന്നതോടെ വലിയ വെള്ളക്കെട്ടുകള്‍ രൂപപ്പെടും.ഇത് നീന്തിക്കടന്ന് വേണം യാത്ര ചെയ്യാന്‍.
മുക്കലമ്പാടി,പനക്കോട് മുക്ക്,വാടിക്കല്‍ തുടങ്ങി പല സ്ഥലങ്ങളിലും വലിയ വെള്ളക്കെട്ടുകളാണ് യാത്രക്കാര്‍ക്ക് ദുരിതം സമ്മാനിക്കുന്നത്.പനക്കോട് വാടിക്കല്‍ അന്‍സാറുല്‍ മദീനക്ക് സമീപം വലിയ ഗര്‍ത്തങ്ങളും രൂപപ്പെട്ടിണ്ട്.നാട്ടുകാര്‍ ഇത് മണ്ണിട്ട് നികത്തിയെങ്കിലും മഴ പെയ്തതോടെ വീണ്ടും കുഴികള്‍ രൂപപ്പെട്ടിണ്ട്.
റോഡ് നവീകരണം വരുന്നത് വരെ ഇവ സഹിക്കാനാണ് യാത്രക്കാരുടെ വിധി.
Tags:
ELETTIL NEWS