Trending

ബാലുശ്ശേരി മഞ്ഞപ്പാലത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.

ബാലുശ്ശേരി: മഞ്ഞപ്പാലത്ത് യുവാവിനെമരിച്ച നിലയിൽ കണ്ടെത്തി. ജപ്പാൻ കുടിവെള്ള പൈപ്പിൽ   കയർ കുരുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് ആളുകളുടെ ശ്രദ്ധയിൽ പെട്ടത്.

പാലോളി പുതുക്കുടി ആകാശിനെ (24) യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബാലുശ്ശേരി മുക്കിലുള്ള  ഗ്ലാസ്സ് മാർട്ടിൽ ഡ്രൈവർ ജോലി ചെയ്തു വരുകയായിരുന്നു.ബാലുശ്ശേരി പോലീസ് സ്ഥലത്തുണ്ട്.മൃതദേഹം പോലീസ് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റും.

ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല; വിദഗ്ധരുടെ നിർദേശം തേടുക
Previous Post Next Post
3/TECH/col-right