Trending

സംസ്ഥാന സ്കൂൾ കലോത്സവം കൊല്ലത്തും;കായികമേള കുന്നംകുളത്തും

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവം ജനുവരിയിൽ കൊല്ലത്ത് നടക്കും. കായിക മേള ഒക്ടോബറിൽ കുന്നംകുളത്തും, സെപ്ഷ്യൽ സ്കൂൾ മേള നവംബറിൽ എറണാകുളത്തും നടക്കും.തിരുവനന്തപുരത്ത് ഡിസംബറിലാണ് ശാസ്ത്ര മേള നടക്കുക. അധ്യാപക സംഘടന പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം.

2023 ജനുവരിയില്‍ കോഴിക്കോട് നടന്ന 61-ാമത് സ്കൂള്‍ കലോത്സവത്തില്‍ ആതിഥേയ ജില്ലയായ കോഴിക്കോട് 940 പോയിന്‍റുകളുമായി കിരീടം നേടിയിരുന്നു. തിരുവനന്തപുരത്ത് നടന്ന 64-ാമത് സ്കൂള്‍ കായികമേളയില്‍ പാലക്കാട് ജില്ലയായിരുന്നു ചാമ്പ്യന്മാര്‍.
Previous Post Next Post
3/TECH/col-right