Trending

അത്താണി എളേറ്റിൽ ഏരിയ ഓഫീസ് ഉദ്ഘാടനം.

എളേറ്റിൽ:അത്താണി എളേറ്റിൽ ഏരിയ ഓഫീസ് ഉദ്ഘാടനം ഡോക്ടർ ഫാത്തിമ അസ് ല നിർവ്വഹിച്ചു.അത്താണി നരിക്കുനി പാലിയേറ്റീവ് സെന്റർ ജനറൽ സെക്രട്ടറി ഖാദർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി കെ സാജിദത്ത് മുഖ്യ അഥിതിയായി പങ്കെടുത്തു.

അത്താണി നരിക്കുനി സെന്റർ സെക്രട്ടറി മജീദ് മാസ്റ്റർ അത്താണിയെ പരിചയപ്പെടുത്തി.കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ ടി.എം രാധാകൃഷ്ണൻ , കേരള ഓർഫനേജ് കൺട്രോൾ ബോർഡ് അംഗം നസീമ ജമാലുദ്ധിൻ.കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ പി വിനോദ് കുമാർ,ഗ്രാമ പഞ്ചായത്ത് മെമ്പർ റസീന ടീച്ചർ പൂക്കോട്ട്,എൻ കെ സലാം മാസ്റ്റർ,എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

എം.പി. മുഹമ്മദ് ഇസ്ഹാഖ് സ്വാഗതവും, എ.കെ. ബാപ്പു നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right