Trending

ഇന്ന് ചിങ്ങം 1; കേരളത്തിന് ഇന്ന് പുതുവര്‍ഷപ്പിറവി.

ഇന്ന് ചിങ്ങം ഒന്ന്. കൊല്ലവര്‍ഷത്തിലെ ആദ്യദിനമായ ഈ ദിവസം കാര്‍ഷികസംസ്‌കാരത്തിന്റെ പൈതൃകം പേറുന്ന കേരളത്തില്‍ കര്‍ഷകദിനമായും ആഘോഷിക്കപ്പെടുന്നു. കൊയ്‌തെടുത്ത നെല്ല് അറയും പറയും പത്തായവും നിറച്ചിരുന്ന സമൃദ്ധിയുടെ കാലമാണ് ചിങ്ങം 1 ഓര്‍മപ്പെടുത്തുന്നത്.

പഞ്ഞ കര്‍ക്കടകവും പെരുമഴയും പെയ്തൊഴിഞ്ഞ് ചിങ്ങപ്പുലരി പിറക്കുന്നതോടെ സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും ദിനങ്ങളാണ് ഓരോ മലയാളിയ്ക്കും. ചിങ്ങ മാസത്തെ മലയാള ഭാഷാ മാസം എന്നും ഈ ദിവസം അറിയപ്പെടുന്നു.

പൊന്നിന്‍ ചിങ്ങമെന്നത് പഴങ്കഥയായി മാറുകയാണ് നമുക്ക്. പോയ നാളുകളിലെല്ലാം പ്രളയവും അതിന് പിന്നാലെ കൊവിഡും കവര്‍ന്നെടുത്തു ചിങ്ങപ്പുലരിയെ. വറുതിയൊഴിഞ്ഞ് മുളപൊട്ടുന്ന നാമ്പുകള്‍ക്ക് മേല്‍ ചിങ്ങം ഒന്ന് ഓരോ കര്‍ഷകനും പ്രതീക്ഷയുടെ ദിനമാണ്.

പോയ ദിനങ്ങള്‍ പരിധികളില്ലാതെ നമ്മെ കൈകോര്‍ക്കാനും ചെറുത്തു നില്‍ക്കാനും പഠിപ്പിച്ചു. ദുരന്തങ്ങളില്‍ നിന്ന് കരുത്തോടെ കരുതലോടെ നമ്മള്‍ മുന്നേറി. ആടിയുടെ അറുതി കഴിഞ്ഞ് ആവണിയുടെ നല്ല തുടക്കത്തിന് ഒരു ജനത ഒന്നാകെ തുടക്കം കുറിക്കുകയാണ്.


Previous Post Next Post
3/TECH/col-right