Trending

കർഷക ദിനം ആഘോഷിച്ചു.

പൂനൂർ:പൂനൂർ ജി എം എൽ പി സ്കൂളിൽ കർഷക ദിനം സമുചിതമായി ആഘോഷിച്ചു. മാതൃസമിതി ചെയർപേഴ്സൺ ജൈഷ്ണജ രാഹുൽ ഉദ്‌ഘാടനം നിർവഹിച്ചു. ചടങ്ങിൽ സീനിയർ അസിസ്റ്റന്റ് യു കെ ഇസ്മായിൽ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പ്രാദേശിക കർഷകനായ അഹമ്മദ്കുട്ടി തെമ്പത്തിനെ ആദരിച്ചു.

കൃഷി രീതികൾ പരിചയപ്പെടാനും കാർഷികവൃത്തിയിൽ പ്രചോദനമാകുന്നതിനുമായി കർഷകനുമായി അഭിമുഖം,പാരമ്പരാഗത കാർഷികോപകരണങ്ങളുടെ പ്രദർശനം, കൃഷിച്ചൊല്ലുകളുടെ അവതരണം എന്നിവ നടന്നു.ചടങ്ങിൽ സൈനുൽ ആബിദ്, ആതിര എൻ.കെ, അതുല്യ പി. കെ എന്നിവർ സംസാരിച്ചു.
Previous Post Next Post
3/TECH/col-right