പൂനൂർ: പൂനൂർ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതിയുടെ ആഭിമുഖ്യത്തിൽ ലോക ജനസംഖ്യാ ദിനം ആചരിച്ചു.ജനസംഖ്യാദിന ചിന്തകൾ എന്ന വിഷയത്തിൽ നടന്ന പരിപാടി പ്രധാനാധ്യാപിക കെ.പി.സലില ഉദ്ഘാടനം ചെയ്തു. കെ.കെ.നസിയ അധ്യക്ഷയായി. സതീഷ് കുമാർ പയ്യത്ത് മുഖ്യ പ്രഭാഷണം നടത്തി.
വെല്ലുവിളികൾ നിറഞ്ഞ പുതിയ കാലഘട്ടത്തിൽ അവസരസമത്വത്തിനും ലിംഗസമത്വത്തിനും വേണ്ടി സ്ത്രീകളുടെയും പെൺകുട്ടികളുടെയും ശബ്ദമുയരണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. കേഡറ്റുകളായ തേജലക്ഷ്മി, നക്ഷത്രബിജു, ഹരിദേവ് എസ് രഞ്ജിത്ത് എന്നിവർ സംസാരിച്ചു. എ.പി. ജാഫർ സാദിഖ് സ്വാഗതവും ഷിഫ ഷുക്കൂർ നന്ദിയും പറഞ്ഞു.
Tags:
EDUCATION